തിക്താദി കഷായം
തിക്താ തഥാമൃതാനന്താ മഹാശ്രാവണികാ വരീ പത്ഥ്യാ ഗോപവധൂഞ്ചൈവ വായസീ ദുഷ്പ്രധർഷിണീ
ജീവനീ ശ്രീഫലം ധാത്രീഫലം സർവം സമാംശകം നിഷ്ക്വാഥ്യ യോജയേദ് വൈദ്യോ സൂതസംഭൂത ആമയേ
(ഭൈഷജ്യരത്നാവലീ - പാരദവികാരചികിത്സ)
കടുകുരോഹിണി, ചിറ്റമൃത്, ത്രികോല്പകൊന്ന, വലിയ അടയ്ക്കാമണിയൻവേര്, ശതാവരിക്കിഴങ്ങ്, കടുക്കാത്തോട്, നന്നാറിക്കിഴങ്ങ്, മണിത്തക്കാളിവേര്, പുത്തരിച്ചുണ്ടവേര്, അടപതിയൻകിഴങ്ങ്, കൂവളക്കായമജ്ജ, നെല്ലിക്ക എന്നിവ പന്ത്രണ്ടും 4 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ശുദ്ധിചെയ്യാത്ത രസം സേവിച്ചതിനാൽ ഉണ്ടാകുന്ന വികാരങ്ങൾക്കായി ഇത് ഫലപ്രദമാണ്.