Skip to content

അമൃതാദി കഷായം

അമൃതാചന്ദനോശീരശാരിബാംബുദവാരിഭിഃ
ക്വാഥഃ പിത്തജ്വരം ഹന്യാത് സിതാമധുസമന്വിതഃ
(സർവരോഗചികിത്സാരത്നം - ജ്വരചികിത്സ)

ചിറ്റമൃത്, ചന്ദനം, രാമച്ചം, നന്നാറിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ് എന്നിവ അഞ്ചും 9.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ഈ കഷായം പിത്തജ്വരം ശമിപ്പിക്കാൻ ഉപയോഗിക്കുന്നു. പഞ്ചസാരയും തേനും മേമ്പൊടി ചേർത്ത് സേവിക്കുക.