അമൃതാഷഡംഗം
ഷഡംഗം ചുക്കുകൂട്ടാതെ സാമൃതം പിബതാം നരം
പനിക്കും വാതരക്തത്തെത്തടുക്കും നോവുമില്ലയാം
(ചികിത്സാമഞ്ജരി - വാതശോണിതചികിത്സ)
ചിറ്റമൃത് 24 ഗ്രാം, മുത്തങ്ങ, ചന്ദനം, ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം ഇവ അഞ്ചും 4.8 ഗ്രാം വീതം; അല്ലെങ്കിൽ ചിറ്റമൃത്, മുത്തങ്ങ, ചന്ദനം, ഇരുവേലി, പർപ്പടകപ്പുല്ല്, രാമച്ചം ഇവ ആറും 8 ഗ്രാം വീതം എടുത്ത് 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ഈ കഷായം പനി, വാതരക്തം, അതോടനുബന്ധിച്ചുണ്ടാകുന്ന വേദന എന്നിവയെ ശമിപ്പിക്കും.