നീലീകരഞ്ജാദി കഷായം
നീലീകരഞ്ജപിചുമന്ദശിരീഷശിഗ്രു
മുസ്തോഗ്രവിശ്വസുരഭൂരുഹചന്ദനാനി
ഏഭിസ്സമാംശസഹിതൈഃ പരിപക്വമംഭഃ
ശീഘ്രം വിനാശയതി മൂഷികദോഷജാലം
(പ്രയോഗസമുച്ചയം - മുഷികസാമാന്യചികിത്സ)
അമരിവേര്, ഉങ്ങിൻതൊലി, വേപ്പിൻതൊലി, നെന്മേനിവാകത്തൊലി, മുരിങ്ങാത്തൊലി, മുത്തങ്ങാക്കിഴങ്ങ്, വയമ്പ്, ചുക്ക്, ദേവതാരം, ചന്ദനം ഇവ പത്തും 4.8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി, പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലി ആക്കി, 48 മില്ലി വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് എലിവിഷം കൊണ്ടുള്ള എല്ലാ വികാരങ്ങളെയും ശമിപ്പിക്കും.