Skip to content

പൂതീകാദി കഷായം

പൂതീകശുണ്ഠീവർഷാഭൂ വഹ്ന്യേരണ്ഡകുലത്ഥജഃ
കഷായോ ഹിങ്ഗുസിന്ധൂത്ഥസംയുതഃ പ്ലീഹനാശനഃ
(സർവരോഗചികിത്സാരത്നം - മഹോദരചികിത്സ)

ഞെട്ടാവൽ തൊലി, ചുക്ക്, തവിഴാമവേര്, കൊടുവേലിക്കിഴങ്ങ്, ആവണക്കിൻവേര്, പഴയ മുതിര ഇവ ആറും 8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി, പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലി ആക്കി, 48 മില്ലി വീതം രാവിലെയും വൈകിട്ടും വറുത്തുപൊടിച്ച കായം, ഇന്തുപ്പ് എന്നിവ മേമ്പൊടി ചേർത്ത് സേവിക്കുന്നത് പ്ലീഹോദരം ശമിപ്പിക്കും.