പഥ്യാപുനർന്നവാദി കഷായം
പഥ്യാപുനർന്നവ നിശാകണമൂലവഹ്നി
ചിത്രാബ്ദജീരകസുരദ്രുമമാഗധീനാം
ക്വാഥം പിബേത് ശ്വയഥുദണ്ഡധരാത്തജീവോ-
പ്യുത്തിഷ്ഠതേ ശിവസമാശ്രിതബാലതുല്യം
(ശാർങ്ഗധരസംഹിത - ക്വാഥകല്‌പന)
കടുക്കാത്തോട്, തവിഴാമവേര്, വരട്ടുമഞ്ഞൾ, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, ആവണക്കിൻവേര്, മുത്തങ്ങാക്കിഴങ്ങ്, ജീരകം, ദേവതാരം, തിപ്പലി ഇവ പത്തും 4.8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലി ആക്കി, 48 മില്ലി വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് ദേഹം മുഴുവൻ നീരുവന്ന് അനങ്ങാൻ വയ്യാതെ കിടക്കുന്ന രോഗിയെ ശിവനെ പ്രാപിച്ച മാർക്കാണ്ഡേയനെപ്പോലെ സുഖമായി ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരും.