ജംബ്വാമ്രപല്ലവാദി കഷായം
ജംബാമ്രപല്ലവാംഭോദവാളോശീരമഹൗഷധൈഃ
നിഷ്ക്വാഥോ മധുമാൻ മംക്ഷു നിഹന്തി ഛർദ്യസൃക്സ്രുതിം
(സർവരോഗചികിത്സാരത്നം - ഛർദിചികിത്സ)
ഞാവൽതൊലി, മാവിൻതളിര്, മുത്തങ്ങക്കിഴങ്ങ്, ഇരുവേലി, രാമച്ചം, ചുക്ക് എന്നിവ ആറും 8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. തേൻ മേമ്പൊടി ചേർത്ത് സേവിക്കുകയാണെങ്കിൽ രക്തഛർദ്ദി വേഗത്തിൽ ശമിക്കും.