ധാത്ര്യാദി കഷായം
നെല്ലിക്കാ ചെറുതേക്കരത്തയകിലും കച്ചൂര തീ മഞ്ഞളും
കല്ലൂർവഞ്ഞി കുറുഞ്ഞിയും പടവലം ചവ്യം വൃഷം പൗഷ്കരം
ചുക്കബ്ദം കിഴുനെല്ലി ദാരു ദശകം മൂലഞ്ച പഞ്ചാങ്ഗുലം
ക്വാഥം ഹന്തി സശർക്കരാ പടുകണം വാതാമയാനെൺപതും
(സർവരോഗചികിത്സാരത്നം - വാതചികിത്സ)
നെല്ലിക്കാത്തോട്, ചെറുതേക്കിൻവേര്, അരത്ത, അകിൽ, കച്ചൂരിക്കിഴങ്ങ്, കൊടുവേലിക്കിഴങ്ങ്, വരട്ടുമഞ്ഞൾ, കല്ലൂർവഞ്ഞിവേര്, കരിങ്കുറുഞ്ഞിവേര്, പടോലവള്ളി, കാട്ടുമുളകിൻവേര്, ആടലോടകവേര്, പുഷ്കരമൂലം, ചുക്ക്, മുത്തങ്ങക്കിഴങ്ങ്, കീഴാർനെല്ലി, ദേവതാരം, ദശമൂലം, ആവണക്കിൻവേര് എന്നിവ പത്തൊൻപതും 2.526 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. പഞ്ചസാര, ഇന്തുപ്പ്, തിപ്പലിപ്പൊടി എന്നിവ മേമ്പൊടി ചേർത്ത് സേവിക്കുന്നതായാൽ എൺപതുതരം വാതരോഗങ്ങൾ ശമിക്കും.