അമൃതാരജന്യാദി കഷായം
അമൃതാരജനീനിംബ യാഷരോഗഘ്നതോയദൈ:
പഥ്യാധാത്രീവൃഷൈ: ക്വാഥ: ശീതപിത്തനിബർഹണ:
ചിറ്റമൃത്, വരട്ടുമഞ്ഞൾ, വേപ്പിൻതൊലി, കൊടുത്തൂവ വേര്, കൊട്ടം, മുത്തങ്ങക്കിഴങ്ങ് (മൊരി നീക്കിയത്), കടുക്കത്തൊണ്ട്, നെല്ലിക്കത്തൊണ്ട്, ആടലോടകവേര് എന്നിവ ചേർത്ത് കഷായം തയ്യാറാക്കുക. ഈ കഷായം ശീതപിത്തം എന്ന രോഗത്തെ ശമിപ്പിക്കാൻ ഉപകരിക്കുന്നു.