ക്ഷീരദ്രുമാദി കഷായം
ക്ഷീരദ്രുജംബ്വർജുനവത്സകാനാം
നിശാന്വിതാനാഞ്ച ശൃതഃ കഷായഃ
പ്രണാശയത്യാശു നൃണാം പ്രമേഹാൻ
ലോഭോ യഥാ സർവഗുണാൻ ക്ഷണേന
(സർവരോഗചികിത്സാരത്നം - പ്രമേഹചികിത്സ)
നാല്‌പാമരത്തൊലി, ഞാവൽത്തൊലി, നീർമരുതിൻതൊലി, കുടകപ്പാലത്തൊലി, വരട്ടുമഞ്ഞൾ എന്നിവ അഞ്ചും 0.768 ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 0.192 ലിറ്റർ ആക്കുക. ഈ കഷായം പ്രമേഹം ശമിപ്പിക്കാൻ ഉപകരിക്കുന്നു.