Skip to content

ഫലത്രയാദി കഷായം

ഫലത്രയം ദാരുനിശാ വിശാലാ
മുസ്തഞ്ച നിഷ്ക്വാഥ്യ സരാത്രികല്ക്കം
പിബേത് കഷായം സമധു പ്രഭാതേ
പ്രമേഹമത്തദ്വിജസിംഹകല്പം
(സർവരോഗചികിത്സാരത്നം - പ്രമേഹചികിത്സ)

ത്രിഫലത്തോട്, മരമഞ്ഞൾ, വലിയ കാട്ടുവെള്ളരിവേര്, മുത്തങ്ങാക്കിഴങ്ങ് ഇവ നാലും 12 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി, പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലിയാക്കി, തേനും മഞ്ഞൾപൊടിയും മേമ്പൊടി ചേർത്ത് കാലത്ത് സേവിക്കുന്നതായാൽ, മദമിളകിയ ആനയെ സിംഹം എപ്രകാരം നശിപ്പിക്കുന്നുവോ, അതുപ്രകാരം പ്രമേഹത്തെ ഇല്ലാതാക്കും.