Skip to content

നിർഗുണ്ഡ്യേരണ്ഡാദി കഷായം

നിർഗുണ്യേരണ്ഡകോരണ്ഡബലാവില്വൈ ശൃതം ജലം
പീതമേരണ്ഡതൈലാഢ്യം സർവാൻ വാതാനപോഹതി
(സർവരോഗചികിത്സാരത്നം - വാതചികിത്സ)

കരുനൊച്ചിവേര്, ആവണക്കിൻവേര്, കരിങ്കുറുഞ്ഞിവേര്, കുറുന്തോട്ടിവേര്, കൂവളവേര് ഇവ അഞ്ചും 9.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി, പിഴിഞ്ഞ് അരിച്ചു കുറുക്കി 96 മില്ലി ആക്കി, 48 മില്ലി വീതം രാവിലെയും വൈകിട്ടും, ആവണക്കെണ്ണ മേമ്പൊടി ചേർത്ത് സേവിക്കുന്നതായാൽ എല്ലാ വാത വികാരങ്ങളെയും ശമിപ്പിക്കും.