Skip to content

അഭീരുവീരാദി കഷായം

അഭീരുവീരേക്ഷുബലാപയസ്യാമധൂകയഷ്ടീമധുഗോപകന്യാ
തൈരംബുസിദ്ധം സസിതം പ്രയുജ്യാദ് വൃഷം പരം സ്തന്യകരം പ്രശസ്തം
(സർവരോഗചികിത്സാരത്നം - സൂതികാചികിത്സ)

ശതാവരിക്കിഴങ്ങ്, കോവക്കിഴങ്ങ്, കരിമ്പ്, കുറുന്തോട്ടിവേര്, അടപതിയൻകിഴങ്ങ്, ഇലിപ്പക്കാതൽ, ഇരട്ടിമധുരം, നന്നാറിക്കിഴങ്ങ് എന്നിവ എട്ടും ആറു ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. പഞ്ചസാര മേമ്പൊടി ചേർത്ത് സേവിക്കുന്നതായാൽ ശരീരം പുഷ്ടിപ്പെടുന്നതോടൊപ്പം മുലപ്പാൽ വർധിക്കും.