Skip to content

ദാസ്യാദി കഷായം

ദാസീദാരുകലിങ്ഗലോഹിതലതാശ്യാമാകപാഠാശടീ ശുണ്ട്യോശീരകിരാതകുഞ്ജരകണാത്രായന്തികാപദ്‌മകൈഃ
വജ്രീധാന്യകനാഗരാബ്ദസരഃ ശിഗ്ര്വംബുസിംഹീശിവാ വ്യാഘ്രീപർപടദർഭമൂലകടുകാ നന്താ മൃതാപുഷ്ക്കരൈ:
ധാതുസ്ഥം വിഷമം ത്രിദോഷജനിതഞ്ചൈകാഹികം ദ്വ്യാഹികം കാമാച്ഛോകസമുദ്ഭവഞ്ച വിവിധം യച്ഛർദിയുക്തം നൃണാം
പീതോ ഹന്തി ക്ഷയോത്ഭവം സതതകം ചാതൂർത്ഥകം ഭൂതജം യോഗോയം മുനിഭിഃ പുരാ നിഗദിതോ ജീർണജ്വരേ ദുസ്തരേ
(ഭൈഷജ്യരത്നാവലീ - ജ്വരചികിത്സാ)

കരിങ്കുറുഞ്ഞിവേര്, ദേവതാരം, കുടകപ്പാലയരി, മഞ്ചട്ടി, നന്നാറിക്കിഴങ്ങ്, ചാമയരി, പാടക്കിഴങ്ങ്, ഏലപ്പൂച്ചെടിക്കിഴങ്ങ്, ചുക്ക്, രാമച്ചം, നിലവേപ്പ്, അത്തിത്തിപ്പലി, ത്രായമാണ, പതിമുകം, ചങ്ങലമ്പരണ്ട, കൊത്തമ്പാലയരി, ചുക്ക് (ഇഞ്ചി), മുത്തങ്ങാക്കിഴങ്ങ്, ചരളം, മുരിങ്ങാത്തൊലി, ഇരുവേലി, പുത്തിരിച്ചുണ്ടവേര്, കടുക്കാത്തോട്, കണ്ടകാരിച്ചുണ്ടവേര്, പർപടകപ്പുല്ല്, ദർഭവേര്, കടുകുരോഹിണി, കൊടുത്തൂവവേര്, ചിറ്റമൃത്, പുഷ്ക്കരമൂലം ഈ 30 മരുന്നുകൾ 1.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ധാതുഗതജ്വരം, ത്രിദോഷജമായ സന്നിപാതജ്വരം, ഏകാഹികജ്വരം, ദ്വാഹികജ്വരം, കാമജ്വരം, ശോകജ്വരം, ഛർദിയോടുകൂടിയ ജ്വരം, ക്ഷയജ്വരം, സതതജ്വരം, ഭൂതജ്വരം, അസാദ്ധ്യമായ ജീർണജ്വരം എന്നിവയെ ശമിപ്പിക്കാൻ ഉത്തമമായ ഒന്നാണിത്.