Skip to content

ജീരകാദി കഷായം

ജീരകവ്യോഷലശൂനം സുപിഷ്ടം കോഷ്‌ണവാരിണാ ശീതജ്വരസ്യാഗമനേ പിബേൽ തൽസിദ്ധമംബുവാ

ജീരകം, ചുക്ക്, മുളക്, തിപ്പലി, വെളുത്തുള്ളി തൊലി നീക്കിയത് ഇവ അഞ്ചും 10 ഗ്രാം വീതം ഒരു ലിറ്റർ വെളളത്തിലിട്ട് കഷായംവെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 2 നേരം നല്കാം.