അഭയാകണാദി കഷായം
അഭയാകണകാളശാകദന്തീത്രിവൃതേരണ്ഡപുനർനവാംഘ്രിവില്വൈ:
സ ച ഹിങ്ഗുപടൂത്കൃതഃ കഷായാഃ പവനാനാശ്ചനുലോമയത്യശേഷാൻ
(സർവരോഗചികിത്സാരത്നം - മഹോദരപ്രകരണം)
കടുക്കാത്തോട്, തിപ്പലി, കറിവേപ്പില, നാഗദന്തിവേര്, ത്രികോല്പകൊന്ന, ആവണക്കിൻവേര്, തവിഴാമവേര്, കൂവളവേര് എന്നിവ എട്ടും ആറു ഗ്രാം വീതം ചേർത്ത് കഷായം തയ്യാറാക്കുക. ഈ കഷായം വാതദോഷങ്ങളെ ശമിപ്പിക്കുകയും അനുലോമനം നടത്തുകയും ചെയ്യുന്നു.