ചെറുപയറാദി കഷായം
ചെറുതാം പയർ നെല്ലിക്കാ ഇരട്ടിമധുരം തഥാ തെറ്റിവേരമതും മറ്റും മുന്തിരങ്ങ കരിമ്പുതാൻ
ഇവയാറും ഷഡങ്‌ഗഞ്ച പന്ത്രണ്ടും കൂട്ടിവെച്ചുടൻ കഷായമായിസ്റ്റേവിക്കിൽ പിത്തപാണ്ഡുശ്ച കാമലാ
മൂത്രം ചുവപ്പതും മറ്റും പനിക്കുന്നതിനും ഹിതം
(ചികിത്സാമഞ്ജരി - പാണ്ഡുരോഗചികിത്സ)
ചെറുപയർ, നെല്ലിക്കാത്തോട്, ഇരട്ടിമധുരം, തെച്ചിവേര്, മുന്തിരിങ്ങ, കരിമ്പ്, ഷഡങ്ഗം (മുത്തങ്ങക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി, പർപടകപ്പുല്ല്, രാമച്ചം) എന്നിവ ഏഴും 4 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ഈ കഷായം പിത്തപാണ്ഡു, കാമല, മൂത്രത്തിലൂടെ രക്തസ്രാവം, പനി എന്നിവയ്ക്ക് ഫലപ്രദമാണ്.