Skip to content

രസോനാദി കഷായം

രസോനാകാരവീ കൃഷ്‌ണാ സ്ഥിരാഭിസ്സാധിതം ജലം പീതമുന്മാർഗം വാതം അനുലോമയതി ക്ഷണാൽ (സഹസ്രയോഗം)

വെളുത്തുളളി തൊലി നീക്കിയത്, ഓരിലവേര്, കരിഞ്ചീരകം, തിപ്പലി ഇവ നാലും 15 ഗ്രാം വീതം ഒരു ലിറ്റർ വെളളത്തിലിട്ട് കഷായംവെച്ച് 250 മി.ലി. ആക്കി പകുതി വീതം കഷായം പിഴിഞ്ഞരിച്ചു കുറുക്കി 2 നേരം ഭക്ഷണ ശേഷമോ, 150 മി.ലി. ആക്കി പലവട്ടമായോ നൽകാം. വായു ഗുളിക, ആശാള്യാദി ഗുളിക, ധാന്വന്തരം ഗുളിക, ഹൃദയാർണ്ണവരസം ഗുളിക എന്നിവയിൽ ഒന്നും ചേർക്കാം.

സാധിതം പയ: എന്നൊരു പാഠമുണ്ട്, അതു പ്രകാരം പാൽ കഷായമായാണ് നൽകേണ്ടത്.

(സർവ്വരോഗചികിത്സാരത്നം)