ദശമൂല കഷായം
ദീപനം കഫവാതഘ്‌നം പഞ്ചമൂലമിദം മഹത് വില്വശ്യോനാകഗംഭാരീപാടലാഗണികാരികാഃ
ശാലപർണീപൃശ്‌നിപർണീബൃഹതീദ്വയഗോക്ഷുരം വാതപിത്താപഹം വൃഷ്യം കനീയ പഞ്ചമൂലകം
ഉഭയം ദശമൂലം ഹി സന്നിപാതജ്വരാപഹം
കാസശ്വാസേ ച തന്ദ്രാണാം പാർശ്വശൂലേ ച ശസ്യതേ
(ഭൈഷജ്യരത്നാവലീ - ജ്വരചികിത്സ)
കൂവളവേര്, പലകപ്പയ്യാനിവേര്, കുമിഴിൻവേര്, പൂപ്പാതിരിവേര്, മുഞ്ഞവേര്, മൂവിലവേര്, ഓരിലവേര്, പുത്തരിച്ചുണ്ട, കണ്ടകാരിച്ചുണ്ട, ഞെരിഞ്ഞിൽ എന്നീ പത്തു ദ്രവ്യങ്ങൾ 4.800 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. മഹത്പഞ്ചമൂലവും കനീയപഞ്ചമൂലവും ചേർന്നതാണ് ദശമൂലം. ഇത് സന്നിപാതജ്വരം, കാസം, ശ്വാസം, തന്ദ്ര, പാർശ്വശൂലം എന്നിവ ശമിപ്പിക്കാൻ സഹായിക്കുന്നു.