ഖദിരാദി / ഖദിരാരിഷ്ടാദി കഷായം
ഖദിരാരിഷ്ട ഗുളൂചീ പടോല ദാർവീ ദുരാലഭാ ക്വാഥഃ
കുഷ്‌ഠാനാം വിനിഹന്താ ദൈതേയാനാം നൃസിംഹ ഇവ
(സർവരോഗചികിത്സാരത്നം - കുഷ്ഠം)
കരിങ്ങാലിക്കാതൽ, വേപ്പിൻതൊലി, ചിറ്റമൃത്, പടോലവള്ളി, മരമഞ്ഞൾ, കൊടുത്തൂവവേര് എന്നിവ ആറും 8 ഗ്രാം വീതം 0.768 ലിറ്റർ വെള്ളത്തിൽ കഷായം വെച്ച് 0.192 ലിറ്റർ ആക്കുക. ഈ കഷായം കുഷ്ഠരോഗങ്ങളെ ശമിപ്പിക്കാൻ ഉപയോഗിക്കുന്നു.