Skip to content

ദ്രാക്ഷാഗുളൂച്യാദി കഷായം

ദ്രാക്ഷാ ഗുളൂചീ സുമനഃപ്രവാള
ദാർവീ യവാഷ ത്രിഫലാകഷായഃ
ക്ഷൗദ്രേണയുക്തഃ കബളഗ്രഹോയം
സർവാമയാൻ വക്ത്രഗതാൻ നിഹന്തി
(സർവരോഗചികിത്സാരത്നം - വക്ത്രരോഗപ്രതിഷേധം)

മുന്തിരിങ്ങ, ചിറ്റമൃത്, പിച്ചകത്തളിര്, മരമഞ്ഞൾ, ചെങ്കൊടുത്തൂവവേര്, ത്രിഫലത്തോട് എന്നിവ 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. തേൻ മേമ്പൊടി ചേർത്ത് കവിൾക്കൊള്ളുന്നതായാൽ വായിലെ എല്ലാ രോഗങ്ങളും ശമിക്കും.