ജലപ്രസാദാസ്ഥ്യാദി കഷായം
ജലപ്രസാദാസ്ഥികപോതവങ്ക-
ശതാവരീഗോക്ഷുരസിദ്ധമംഭഃ
സിതാന്വിതം ഹന്ത്യനിലോദ്ബണാനി
കൃച്ഛാണ്യകൃച്ഛാണ്യപി ശർക്കരാഞ്ച
(സർവരോഗചികിത്സാരത്നം - മൂത്രകൃച്ഛാശ്മരീചികിത്സ)
തേറ്റാമ്പരൽ, ബ്രഹ്മി (കപോതവങ്ക എന്ന പദത്തിന് ഇവിടെ ബ്രഹ്മി എന്ന അർത്ഥമാണ് സ്വീകരിക്കുന്നത്), ശതാവരിക്കിഴങ്ങ്, ഞെരിഞ്ഞിൽ എന്നിവ നാലും 12 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. പഞ്ചസാര മേമ്പൊടി ചേർത്ത് സേവിക്കുന്നതായാൽ മൂത്രകൃച്ഛവും ശർക്കരാശ്മരിയും ശമിക്കും.