ബലാകുലത്ഥാദി കഷായം
ബലാകുലത്ഥകോരണ്ഡകണാമൂല പുനർനവൈഃ മാഷഗോധൂമജീവന്തീസുരദാരുജയായുതൈഃ
സിദ്ധഃ കഷായഃ തൈലാഢ്യഃ പക്ഷാഘാതനിബർഹണ പ്രാതർമുഖേ രജന്യാശ്ച പായയേത്തം തദാതുരം
(സഹസ്രയോഗം - വാതം)
കുറുന്തോട്ടിവേര്, പഴയ മുതിര, കരിങ്കുറിഞ്ഞിവേര്, കാട്ടുതിപ്പലിവേര്, തവിഴാമവേര്, ഉഴുന്ന്, ഗോതമ്പ്, അടപതിയൻകിഴങ്ങ്, ദേവതാരം, കടുക്കാത്തോട് ഇവ പത്തും 4.8 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി, പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലിയാക്കി, കാലത്തും രാത്രിയും യുക്തമായ വാതഘ്നതൈലങ്ങൾ മേമ്പൊടി ചേർത്ത് കൊടുക്കുന്നതായാൽ പക്ഷാഘാതം ശമിക്കും.