ജംബ്വാമ്രാദി കഷായം
ജംബ്വാമ്രവടവൃക്ഷാണാം പല്ലവഞ്ച മയൂരികാ
രംഭാപുഷ്പഞ്ച തത്കന്ദം ഷഡങ്ഗദ്രവ്യസംയുതം
രക്താതിസാരദുർനാമരക്തപിത്തഞ്ച നാശയേത്
(സർവരോഗചികിത്സാരത്നം - അതിസാരചികിത്സ)
ഞാവൽതളിര്, മാവിൻതളിര്, പേരാലിൻതളിര്, കടലാടിവേര്, കദളിപ്പൂവ്, കദളിക്കിഴങ്ങ്, മുത്തങ്ങക്കിഴങ്ങ്, ചന്ദനം, ചുക്ക്, ഇരുവേലി, പർപടകപ്പുല്ല്, രാമച്ചം എന്നിവ പന്ത്രണ്ടും 4 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. ഈ കഷായം രക്താതിസാരം, രക്താർശസ്, രക്തപിത്തം എന്നിവയ്ക്ക് ഫലപ്രദമാണ്.