നിർഗുണ്ഡ്യാദി കഷായം
നിർഗുണ്ഡ്യേരണ്ഡകോരണ്ഡഗോക്ഷുരദ്വിപുനർനവം
പഞ്ചകോലാഭയാശിഗ്രുകുലത്ഥം തൈഃ കൃതം ജലം
സക്ഷാരഹിങ്ഗുലവണം സർവശൂലനിവാരണം
(സർവരോഗചികിത്സാരത്നം - ശൂലചികിത്സ)
കരുനൊച്ചിവേര്, ആവണക്കിൻവേര്, കരിങ്കുറുഞ്ഞിവേര്, ഞെരിഞ്ഞിൽ, ചുവന്ന തവിഴാമവേര്, വെളുത്ത തവിഴാമവേര്, തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, കടുക്കാത്തോട്, മുരിങ്ങാത്തൊലി, മുതിര ഇവ പതിമൂന്നും 3.429 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കുക. യവക്ഷാരം, കായം, ഇന്തുപ്പ് എന്നിവ മേമ്പൊടി ചേർത്ത് സേവിക്കുന്നതായാൽ എല്ലാ ശൂലകളും ശമിക്കും.