പയസ്യാദി കഷായം
പയസ്യാ ശാരിബാ ലോധ്രം ശർക്കരാ മധുയഷ്ടികാ
ശീതേന പയസാ പീതം സക്ഷൗദ്രം രക്തനാശനം
(സർവരോഗചികിത്സാരത്നം - അതിസാരചികിത്സ)
അടപതിയൻകിഴങ്ങ്, നന്നാറിക്കിഴങ്ങ്, പാച്ചോറ്റിത്തൊലി, ഇരട്ടിമധുരം ഇവ നാലും 12 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലി ആക്കി, 48 മില്ലി വീതം രാവിലെയും വൈകിട്ടും കഷായം തണുത്ത ശേഷം പഞ്ചസാരയും തേനും മേമ്പൊടി ചേർത്തു സേവിക്കുന്നത് രക്താതിസാരം ശമിപ്പിക്കും.