പഞ്ചകോലം കഷായം
പിപ്പലീപിപ്പലീമൂലചവ്യചിത്രകനാഗരൈഃ
ദീപനീയഃ സ്മൃതോ വർഗഃ കഫാനിലഗദാപഹഃ
(ഗദനിഗ്രഹം - വാതശ്ലേഷ്മജ്വരചികിത്സിതം)
തിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിൻവേര്, കൊടുവേലിക്കിഴങ്ങ് (ശുദ്ധി), ചുക്ക് ഇവ അഞ്ചും 9.6 ഗ്രാം വീതം 768 മില്ലി വെള്ളത്തിൽ കഷായം വെച്ച് 192 മില്ലി ആക്കി പിഴിഞ്ഞരിച്ചു കുറുക്കി 96 മില്ലി ആക്കി, 48 മില്ലി വീതം രാവിലെയും വൈകിട്ടും കഴിക്കുന്നത് വാതകഫജ്വരത്തെ ശമിപ്പിക്കും. ദീപനീയവുമാണ്.